|    Nov 13 Tue, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിശീലകനാവാന്‍ സെവാഗ് നല്‍കിയത് രണ്ടുവരി അപേക്ഷ

Published : 7th June 2017 | Posted By: fsq

 

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാന്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപണര്‍ വീരേന്ദര്‍ സെവാഗ് സമര്‍പ്പിച്ച അപേക്ഷ രണ്ടുവരി മാത്രം. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മെന്ററും പരിശീലകനുമാണെന്നും ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നുമാണ് സെവാഗിന്റെ അപേക്ഷയിലുണ്ടായിരുന്നത്. എന്നാല്‍ ഇത് പോരെന്നും വ്യക്തമായ ബയോഡാറ്റ സമര്‍പ്പിക്കണമെന്നും ബിസിസിഐ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സെവാഗ് തന്റെ തനതുശൈലിയിലാണ് ഇതിനെയും കണക്കിലെടുത്തിരിക്കുന്നത്. അപേക്ഷയോടൊപ്പം വ്യക്തമായ ബയോഡാറ്റ പോലുമുണ്ടായിരുന്നില്ല. എന്തായാലും ആദ്യമായാണ് സെവാഗ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് ബിസിസിഐ അടുത്ത വൃത്തങ്ങള്‍ വ്യക്താമാക്കി. സെവാഗിന് പുറമേ മുന്‍ ആസ്‌ത്രേലിയന്‍ താരവും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനുമായ ടോം മൂടി, ഇംഗ്ലണ്ട് പരിശീലകന്‍ റിച്ചാര്‍ഡ് പയ്ബസ്, മുന്‍ ഇന്ത്യന്‍ താരം ഡോഡ ഗണേഷ്, മുന്‍ ആഭ്യന്തര താരം ലാല്‍ചന്ദ് രജപുത് എന്നിവരാണ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ച മറ്റു താരങ്ങള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ നിലവിലെ പരിശീലകനായ അനില്‍ കുംബ്ലെയുടെ കരാര്‍ അവസാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss