|    Oct 21 Sun, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിശീലകനാവാന്‍ താല്‍പര്യം: ഷെയ്ന്‍ ബോണ്ട്‌

Published : 19th September 2017 | Posted By: fsq

 

വെല്ലിങ്ടണ്‍: പരിശീലകനാവാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഷെയ്ന്‍ ബോണ്ട്. അടുത്ത സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) തന്നെ ഒരു ടീമിന്റെ പരിശീലകനായി പ്രതീക്ഷിക്കാമെന്നും ബോണ്ട് പറഞ്ഞു. ഐപിഎല്ലിലുും ബ്രിസ്ബണ്‍ ലീഗിലും ബൗളിങ് പരിശീലകനെന്ന നിലയില്‍ മികച്ച അനുഭവമാണ് തനിക്കുള്ളത്. അതിനാല്‍ തന്നെ ഒരു ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ബോണ്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.—അതേ സമയം ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ താല്‍ക്കാലിക ബൗളിങ് കോച്ചാവുന്നു എന്ന വാര്‍ത്ത ബോണ്ട് നിഷേധിച്ചു. നിലവില്‍ ന്യൂസിലന്‍ഡ് എ ടീമിന്റെ പരിശീലകനാണ് ബോണ്ട്. ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിന്റെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും ബൗളിങ് പരിശീലകന്‍കൂടിയാണ് 42 കാരനായ ബോണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss