|    Feb 25 Sun, 2018 9:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന് റോഡരികില്‍ ഉപേക്ഷിച്ചു

Published : 26th January 2017 | Posted By: fsq

 

തളിപ്പറമ്പ്: പരിയാരത്തിനു സമീപം യുവാവിനെ തല്ലിക്കൊന്ന് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബക്കളം പൂതപ്പാറക്കുന്നിന് സമീപം കുറ്റിപ്പുറം പീടികയ്ക്ക് എതിര്‍വശത്തെ മൊട്ടന്റകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഖാദറാ(38)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ വായാട് ഗ്രൗണ്ടിന് സമീപത്തെ റോഡരികിലാണ് മൃതദേഹം കാണപ്പെട്ടത്. ഇയാളെ ഒരുസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചതായാണു സൂചന.മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെതിരേ നേരത്തേ മോഷണ-സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേസുകള്‍ നിലവിലുണ്ട്. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍ തകര്‍ക്കല്‍, ഫയര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി കബളിപ്പിക്കല്‍ തുടങ്ങിയ പരാക്രമങ്ങള്‍ കാരണം നിരവധി തവണ മര്‍ദനമേറ്റിട്ടുണ്ട്. ശരീരമാസകലം അടിയേറ്റ പാടുകളും കൈകള്‍ ഒടിഞ്ഞ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ രണ്ടും കയര്‍കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.  ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ബക്കളത്തെ വീട്ടില്‍ നിന്ന് ഖാദറിനെ ഒരു സംഘം പിടിച്ചുകൊണ്ടുപോയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.  തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, സിഐ കെ ഇ പ്രേമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.  സംഭവത്തിനു പിന്നില്‍ ആറംഗ സംഘമാണെന്നു പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മൊട്ടന്റകത്ത് പുതിയപുരയില്‍ ആയിഷയാണ് മാതാവ്. ഭാര്യ: ശരീഫ. മക്കള്‍: നബീര്‍, നസീറ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss