|    Jan 20 Fri, 2017 3:36 pm
FLASH NEWS

പരിയാരത്ത് പന്തല്‍ തകര്‍ന്ന്  നാലു പേര്‍ക്കു പരിക്ക്

Published : 13th January 2016 | Posted By: SMR

പരിയാരം: പരിയാരം മെഡിക്കല്‍ കൊളജ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങിനായി പണിത കൂറ്റന്‍പന്തല്‍ പൊളിച്ചു മാറ്റുന്നതിനിടെ തകര്‍ന്ന് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. പൊളിച്ചു മാറ്റുന്നതിനിടെ പന്തലിന്റെ മേല്‍ക്കൂര ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികളായ ഉമേഷ്(24), വിക്കി(22), നിര്‍ഗുല്‍(20), വിജയ്(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 10ന് നടന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് കഴിഞ്ഞ ശേഷം ഇന്നലെ പന്തല്‍ പൊളിക്കാനെത്തിയതായിരുന്നു തൊഴിലാളികള്‍. ഏഴ് ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലിക്കെത്തിയത്. പന്തല്‍ തകരുന്നതു കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക