|    Oct 22 Mon, 2018 6:37 am
FLASH NEWS

പരിയാരത്തെ അക്രമം : മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published : 17th May 2017 | Posted By: fsq

 

പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മൂന്നു വ്യത്യസ്ത പരാതികളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പരിയാരം പോലിസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് തകര്‍ത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് അഡ്വ. ടി വി അജയകുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.അക്രമത്തില്‍ മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ സംഭവത്തില്‍ ഡോ. ബാലചന്ദ്രന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരുകൂട്ടം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. ദേശീയപാതയില്‍ മെഡിക്കല്‍ കോളജിന് സമീപം ആശുപത്രി ജീവനക്കാരന്‍ പിലാത്തറ പെരിയാട്ടെ ധനീഷിന്റെ ബുള്ളറ്റ് ബൈക്ക് തകര്‍ത്ത സംഭവത്തില്‍ സുജിത്, പ്രശാന്ത്, വിപിന്‍, സതീശന്‍ കക്കോളി, വിജീഷ് തുടങ്ങി 15ഓളം പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss