|    Mar 28 Tue, 2017 5:35 pm
FLASH NEWS

പരിയാരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 5th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ അഴിമതിക്കെതിരെയും പരിയാരം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സീറ്റ് ഗവ. മെഡിക്കല്‍ കോളജിന് തുല്യമാക്കി മാറ്റണമെന്നാവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മെഡിക്കല്‍ കോളജ് കവാടത്തിന് മുന്നില്‍ പ്രതിഷേധ യുവജന കൂട്ടായ്മ നടത്തിയ സമരക്കാര്‍ കോളജിലേക്ക് ഇരച്ചുകയറാനുള്ള ശ്രമം പോലിസ് തടഞ്ഞു. ഇതോടെ ഏറെനേരം ഉന്തും തള്ളും നടന്നു. തുടര്‍ന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുമുണ്ടായി. കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കുഴലൂത്തൂകാരാവുകയാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. റിജില്‍  മാക്കുറ്റി, അഡ്വ.——സജീവ് ജോസഫ്, ഹക്കീം കുന്നില്‍, സുരേഷ് ബാബു എളയാവൂര്‍, വി എന്‍ എരിപുരം, എം പി ഉണ്ണികൃഷ്ണന്‍, അമൃതാ രാമകൃഷ്ണന്‍, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍ സംസാരിച്ചു. സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കോളജിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day