|    Jan 20 Fri, 2017 3:32 pm
FLASH NEWS

പരിയാരം: യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

Published : 6th October 2016 | Posted By: Abbasali tf

തളിപ്പറമ്പ്: സ്വാശ്രയ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അനുകൂല യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത സംഘത്തെ നേരിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയും പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളെത്തിയാണ് ഇന്നലെ സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തളിപ്പറമ്പ് ഡിവൈഎസ്പി സി അരവിന്ദാക്ഷന്‍, സിഐമാരായ എം പി ആസാദ്, വി വി രതീഷ്, ഇ ടി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം നേരിടാനെത്തിയിരുന്നു. മാര്‍ച്ച് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. അമേഷ് കുറുമാത്തൂര്‍, അള്ളാംകുളം മഹ്മൂദ്, രാഹുല്‍ ദാമോദരന്‍, ഫൈസല്‍ ചെറുകുന്നോന്‍, നിഷാദ് കെ സലീം നേതൃത്വം നല്‍കി. ഉച്ചയോടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാരും ബാരിക്കേഡ് തകര്‍ക്ക ാന്‍ ശ്രമിച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക