|    Mar 26 Sun, 2017 6:22 pm
FLASH NEWS

പരിയാരം മെഡിക്കല്‍ കോളജ് കാന്റീനില്‍ തീപ്പിടിത്തം

Published : 29th July 2016 | Posted By: SMR

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലിനോട് അനുബന്ധിച്ചുള്ള കാന്റീനില്‍ തീപ്പിടിത്തം. തലനാരിഴയ്ക്കു വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്.
മെസിന് സമീപം ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് തീ പടരുന്നതു കണ്ടത്. ഇവര്‍ ബഹളം വച്ചതോടെ സുരക്ഷാ ജീവനക്കാരും മറ്റുമെത്തി. കെട്ടിടത്തിനു മുകള്‍ നിലയിലെ ഹോസ്റ്റലില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 250ഓളം പേര്‍ താമസിക്കുന്നുണ്ട്. ഉടന്‍ ഇവരെ വിളിച്ചുണര്‍ത്തി ഹോസ്റ്റലില്‍ നിന്ന് പുറത്തെത്തിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെയും പയ്യന്നൂരില്‍ നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ പി ബാലകൃഷ്ണന്റെയും നേതൃത്വത്തിലെത്തിയ മൂന്ന് യൂനിറ്റ് അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപെട്ടാണ് തീയണച്ചത്. റഫ്രിജറേറ്റര്‍ സ്ഥാപിച്ച മുറിയില്‍ നിന്നാണ് ആദ്യം പുകയുയര്‍ന്നതെന്നു ജീവനക്കാര്‍ പറഞ്ഞു.തീ പടര്‍ന്ന് അടുക്കളയിലേക്കു വ്യാപിച്ചതോടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു.
എന്നാല്‍, സിലിണ്ടറുകളില്‍ വാതകം കുറവായത് അപകടമൊഴിവാക്കി. കാന്റീനിലുണ്ടായിരുന്ന റഫ്രിജറേറ്റര്‍, പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, വയറിങ് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. മുറിയുടെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളും നശിച്ചിട്ടുണ്ട്. അപകടകാരണം പരിശോധിച്ചു വരികയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക