|    Dec 19 Wed, 2018 7:45 am
FLASH NEWS

പരിയാരം മെഡിക്കല്‍ കോളജ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ മെയ് 12ന്

Published : 27th April 2018 | Posted By: kasim kzm

കണ്ണൂര്‍: സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പരിയാരം മെഡിക്കല്‍ കോളജിന് പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജ് പദവി നല്‍കണമെന്നാവശ്യപ്പെട്ട് പരിയാരം പ്രക്ഷോഭ സമിതി സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി മേയ് 12ന് രാവിലെ 10ന് കണ്ണൂരില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.
സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ തിരുവനന്തപുരത്തെ ആര്‍സിസി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുള്ള തീരുമാനം ദുരുപദിഷ്ടമാണെന്ന് യോഗം വിലയിരുത്തി. സാധാരണക്കാര്‍ക്കു സൗജന്യ ചികില്‍സവും മുഴുവന്‍ മെഡിക്കല്‍ സീറ്റുകളിലും മെറിറ്റില്‍ പ്രവേശനവും ഉറപ്പുവരുത്താന്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന്റെ മാതൃകയില്‍ സമ്പൂര്‍ണ സര്‍ക്കാര്‍ സ്ഥാപന പദവി അനിവാര്യമാണെന്ന് യോഗം ആവശ്യമാണെന്നു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
രാജന്‍ കോരമ്പേത്ത്, വിനോദ് പയ്യന്നൂര്‍, ഭാസ്‌കരന്‍ മൊറാഴ, ടി മാധവന്‍, ബി ശംസുദ്ദീന്‍ മൗലവി, പി പവിത്രന്‍, മേരി അബ്രഹാം, രാഘവന്‍ കാവുമ്പായി, പി എസ് ശ്രീനിവാസന്‍, കെ ചന്ദ്രബാബു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss