|    Jul 17 Tue, 2018 5:27 pm
FLASH NEWS

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്

Published : 3rd December 2017 | Posted By: kasim kzm

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്ന് പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു. ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ടും നടപടികള്‍ ഊര്‍ജിതപ്പെടുത്തിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയില്‍ ഏറ്റെടുക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. സ്വയംഭരണ സ്ഥാപനമാക്കി മാറ്റിയാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ല. ഈ ആവശ്യമുന്നയിച്ച് 15നു രാവിലെ 10ന് മെഡിക്കല്‍ കോളജിന് മുന്നില്‍ ബഹുജന സത്യ ഗ്രഹം നടത്താനും യോഗം തീരുമാനിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, പി ബാലന്‍, കെ വി മനോഹരന്‍, സണ്ണി അമ്പാട്ട്, പി പവിത്രന്‍, പി പി അബൂബക്കര്‍, കെ കെ ഷുഹൈബ് മുഹമ്മദ്, ചാലോടന്‍ രാജീവന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss