|    Feb 28 Tue, 2017 6:18 am
FLASH NEWS

പരിമിധികള്‍ക്ക് നടുവില്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ആദിവാസി കുരുന്നുകള്‍

Published : 22nd October 2016 | Posted By: SMR

പത്തനാപുരം : ടാര്‍പ്പാളിന്‍ മൂടിയ കെട്ടിടത്തില്‍ ജീവനും കൈയില്‍ പിടിച്ച് ആദിവാസി കുരുന്നുകള്‍.അച്ചന്‍കോവില്‍ പ്രീമെട്രിക് ഹോസ്റ്റലാണ് കാലപഴക്കം ചെന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പരിമിതിയ്ക്കുള്ളില്‍ ബുദ്ധിമുട്ടുന്ന ഹോസ്റ്റല്‍ നവീകരണം അനന്തമായി നീളുകയാണ്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോസ്റ്റല്‍ ആരംഭിച്ചത്. അമ്പതിലധികം കുട്ടികളെ പാര്‍പ്പിക്കാന്‍ കഴിയുന്ന വിശാലമായ ഹാളും അടുക്കളയും വരാന്തയും അടങ്ങുന്നതാണ് കെട്ടിടം. കുന്നിന്റെ മുകളിലെ ഹോസ്റ്റലിലേക്ക് എത്തണമെങ്കില്‍ തകര്‍ന്ന പടവുകളാണ് ആദ്യകടമ്പ. കാലപഴക്കം കാരണം മേല്‍ക്കൂര പൂര്‍ണ്ണമായും ചോര്‍ന്നൊലിക്കുകയാണ്. ടാര്‍പ്പാളിന്‍ കൊണ്ട് മേല്‍ക്കൂര മൂടിയിട്ടുണ്ട്. അച്ചന്‍കോവില്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് ഇവിടെ ഉള്ളത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 48 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ ഉള്ളത്. അച്ചന്‍കോവില്‍,മുള്ളുമല,ആവണിപ്പാറ,കുരിയോട്ടുമല എന്നിവിടങ്ങളില്‍ നിന്നുമുള്ള കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹോസ്റ്റല്‍ ആവശ്യങ്ങള്‍ക്കായി കിണര്‍ നിര്‍മിച്ചതോടെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായി.എന്നാല്‍ പരിസരത്ത് സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ മിഴിയടച്ചിട്ട് മാസങ്ങളാകുന്നു. രാത്രിയായാല്‍ ഹോസ്റ്റല്‍ പരിസരം പൂര്‍ണ്ണമായും ഇരുട്ടിലാകും. പുതിയ കെട്ടിടം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ െ്രെടബല്‍ ഡിപ്പാര്‍ട്ടമെന്റ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്. 47 ലക്ഷം രൂപ മുതല്‍ മുടക്കി ചുറ്റുമതില്‍ നിര്‍മിക്കാനുള്ള തുക വരെ അനുവദിച്ചിട്ടുണ്ട്. കെട്ടിടം നിര്‍മിക്കാന്‍ അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.ഇതിനിടെ സ്റ്റാഫുകള്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ മാത്രം പൂര്‍ത്തിയായതാണ് ഏകാശ്വാസം. ഉദ്ഘാടനം കഴിയാത്തതിനാല്‍ അതും ഉപയോഗിക്കാന്‍ കഴിയുന്നില്ല.കേരള സ്‌റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷനാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണചുമതല. നിലവിലെ സാഹചര്യത്തില്‍ ഹോസ്റ്റല്‍ പുതുക്കി പണിയണമെങ്കില്‍ പഴയ കെട്ടിടം പൊളിക്കണം.അപ്പോള്‍ കുട്ടികളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് പരിമിതികള്‍ എറെയാണെന്നാണ് അധികൃതരുടെ പക്ഷം. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപണികള്‍ നടത്തി കുട്ടികളെ അങ്ങോട്ട് മാറ്റുന്ന കാര്യവും പരിഗണയിലുണ്ട്. ഹോസ്റ്റലില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരമാണ് ഇവര്‍ പഠിക്കുന്ന സ്‌ക്കൂളിലേക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം വരെ വാഹനസൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ അതുമില്ല. അച്ചന്‍കോവില്‍ ജങ്ഷന്‍ കഴിഞ്ഞാല്‍ ജനവാസമില്ലാത്ത മേഖലയിലൂടെയാണ് കുട്ടികള്‍ ഹോസ്റ്റലിലേക്ക് എത്തുന്നത്.അന്‍പതോളം കുട്ടികളെ കൊണ്ട് വരാനായി ഒരു വാച്ചര്‍ മാത്രമാണ് ഉള്ളത്. അടിയന്തരമായി താമസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് ആദിവാസികളും ആവശ്യപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day