|    Jul 24 Mon, 2017 4:12 am
FLASH NEWS

പരിപാലിക്കുന്നവരിലേക്ക് മനുഷ്യര്‍ വളരണം: മന്ത്രി

Published : 21st March 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കീഴടക്കുന്ന മനുഷ്യരില്‍ നിന്ന് പരിപാലിക്കുന്ന മനുഷ്യരിലേക്ക് വളരാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് മന്ത്രി തോമസ് ഐസക്ക്. സര്‍ഗക്ഷേത്ര കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്താണ് ഇന്നു ഏറ്റവും അധികം പ്രശ്‌നമുള്ളത്.
യോജിച്ചു മുന്നേറിയാല്‍ ഇതു പരിഹരിക്കാനാവും. സര്‍ക്കാരിനു ചെയ്യാന്‍ കഴിയാത്ത നിരവധി കാര്യങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് ചെയ്യാനാവും. അവകാശങ്ങള്‍ ചോദിക്കാന്‍ കഴിവില്ലാത്തവരെ സര്‍ക്കാര്‍ അവഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. സൂര്യകൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായിരിന്നു. ഫാ. അലക്‌സ് പ്രായിക്കളം അധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍സ് അംഗത്വ സ്വീകരണം സി എഫ് തോമസ് എംഎല്‍എ നിര്‍വഹിച്ചു. ഡേ കെയര്‍ സെന്ററിനുള്ള വാഹനത്തിന്റെ താക്കോല്‍ ടോമിച്ചന്‍ മുളകുപ്പാടത്തില്‍ നിന്നു ഫാ. ആന്റണി ഇളന്തോട്ടം ഏറ്റുവാങ്ങി. ഫാ. ജയിംസ് മുല്ലശ്ശേരി മീഡിയാഹാള്‍ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉപഹാര സമര്‍പ്പണവും നടത്തി.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മാത്യു ചങ്ങങ്കരി കര്‍മപദ്ധതി പ്രകാശനം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍, വടക്കേക്കര ജമാഅത്ത് ഇമാം അബ്ദുല്‍ സലാം മൗലവി, എസ്എന്‍ഡിപി താലൂക്കു സെക്രട്ടറി പി എം ചന്ദ്രന്‍, ഫാ.ജയിംസ് തയ്യില്‍, ഫാ. തോമസ് ചേന്നാട്ടുശേരി, ഫാ. ജോസ് പൂവാട്ടില്‍,ഫാ. സ്‌കറിയ എതിരേറ്റ്,ഫാ.ജോഷി ചീരാന്‍കുഴി,ഫാ. ലുദ്‌വിക്, കണ്‍വീനര്‍ ജിജി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലിമ്മ ടോമി, ഡോ.ആന്റണി തോമസ് സംസാരിച്ചു. സെക്രട്ടറി വര്‍ഗീസ് ആന്റണി റിപോര്‍ട്ട് അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക