|    Dec 18 Mon, 2017 6:58 am
FLASH NEWS

പരിപാലന ചാര്‍ജുകള്‍ റെയില്‍വേ ഒഴിവാക്കി

Published : 7th December 2017 | Posted By: kasim kzm

ആലപ്പുഴ: കേരളത്തിലെ ദേശീയപാതയിലെ പ്രധാന ബൈപാസുകളിലൊന്നായ ആലപ്പുഴ ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായ തുമ്പോളി, പുന്നപ്ര റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിന് സൂപ്പര്‍വിഷന്‍, മെയിന്റനന്‍സ് ചാര്‍ജുകള്‍ അടയ്ക്കുന്നത് റെയില്‍വേ ഇളവ് നല്‍കി.
ഈ രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് സൂപ്പര്‍വിഷന്‍ ചാര്‍ജ്, മെയിന്റനന്‍സ് ചാര്‍ജ് എന്നിവയുടെ വിഹിതമായി 2.13 കോടി രൂപ റെയില്‍വേ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം പ്രവൃത്തിക്ക് ആറു മാസത്തിലധികമായി കാലതാമസം ഉണ്ടായ വേളയിലാണ് റെയില്‍വേയുടെ ഇളവു പ്രഖ്യാപനം.
കേരളത്തിലെ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇതിനായി ഡല്‍ഹിയില്‍ അയച്ച് കേന്ദ്രമന്ത്രാലയവുമായും കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രാലയവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും തമ്മില്‍ 2014 നവംബര്‍ മാസം ഒപ്പുവച്ച ധാരണാപത്ര പ്രകാരം ദേശീയപാത അതോറിറ്റി, സംസ്ഥാന ദേശീയപാത വിഭാഗം എന്നിവര്‍ ദേശീയ ഇടനാഴികളില്‍ നടത്തുന്ന മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും സൂപ്പര്‍വിഷന്‍ ചാര്‍ജോ, മെയിന്റനന്‍സ് ചാര്‍ജോ ഈടാക്കുകയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് റെയില്‍വേ മേല്‍പ്പാപങ്ങള്‍ക്ക് ഇത്തരം ചാര്‍ജുകള്‍ ചുമത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റെയില്‍വേയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss