|    Sep 26 Tue, 2017 11:24 am

പരിപാലനമില്ലാതെ രണ്ടാംഗേറ്റ് കോര്‍പറേഷന്‍ കോളനിവീടുകള്‍

Published : 21st October 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട്ടെ റെയില്‍വെസ്റ്റേഷനടുത്ത രണ്ടാംഗേറ്റിലെ കോര്‍പറഷന്‍ കോളനിയിലെ കാലപ്പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. കോഴിക്കോട് നഗരസഭയിലെ ശുചീകരണതൊഴിലാളികള്‍ക്കായാണ് കോളനി ഒരുക്കിയത്. 16 വീടുകളിലായി ഇവിടെത്തെ താമസിക്കുന്നത് മുതിര്‍ന്നവരും കുട്ടികളുമടക്കം എണ്‍പതോളം പേരാണ്. 16 വീട്ടുകാരും നഗരസഭയക്ക് വാടകനല്‍കിയാണ് താമസിക്കുന്നത്. 10 വര്‍ഷം മുമ്പാണ് ചെറിയ തോതില്‍ പുനനിര്‍മാണം നടന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ അധികൃതര്‍ ഓടുകള്‍ മാറ്റും. അത് മാത്രം മുടങ്ങാറില്ല. പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രം അധികൃതര്‍ ചെറിയ പണികള്‍ ചെയ്‌തെന്ന് വരും.കിണറുണ്ടെങ്കിലും കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. കോളനിക്ക് ചുറ്റും മാലിന്യം നിറഞ്ഞ ഓടകളാണ്. ഈ ഓടകളില്‍ നിന്നുള്ള മലിനജലം കിണറിലേക്ക് ഉറവയായെത്തുന്നതാണ് കാരണം. കോളനിയുടെ പരിപാലനം കോളനിവാസികള്‍ തന്നെ ഏറ്റെടുത്ത അവസ്ഥയാണ്. കൊതുക് ശല്യ വും രൂക്ഷ ഗന്ധവും കാ രണം കോള നി വാസികള്‍ തന്നെ മുന്‍  ൈകയെടുത്ത് ഓവുചാല്‍ വൃ ത്തി യാക്കിയിരുന്നു. എന്നാല്‍, മാലിന്യതള്ളാനായി സ്ഥ ലമി ല്ലാത്തത് ദുരിതമായി. റോ ഡി ന്റെ ഭാഗ ങ്ങളിലുള്ള കട കളി ലുള്ളവരും മാലിന്യം തള്ളുന്ന തും ഓവുചാലിലേക്കാണ്. മഴ പെയ്താല്‍ ഇവിടത്തെ അവസ്ഥ ദയനീയമാണ്. ഓവുചാല്‍ നിറഞ്ഞ് മലിനജലം വീട്ടില്‍വരെയെ ത്തും. പ്രാഥമി കകൃ ത്യങ്ങള്‍ നിര്‍വഹിക്കാ നു ള്ള സൗകര്യവും ഇവിടെ കുറ വാ ണ്. ശുചിമുറികള്‍ പലതും ഇടി ഞ്ഞ് വീഴാറായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക