|    May 27 Sat, 2017 7:28 pm
FLASH NEWS

പരിധി കഴിഞ്ഞാലും ഇന്റര്‍നെറ്റ് ലഭിക്കുന്ന ഓഫറുമായി ഉരീദു

Published : 20th March 2017 | Posted By: fsq

 

ദോഹ: മസാവസാനം അനുവദിക്കപ്പെട്ട ഇന്റര്‍നെറ്റ് ഡാറ്റ തീര്‍ന്ന് അമിത ബില്ല് വരുന്നത് ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി ഉരീദു. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് പ്രതിമാസ പരിധി കഴിഞ്ഞാലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന എന്‍ഡ്‌ലസ് ഇന്റര്‍നെറ്റ് പാക്ക് ഓഫറാണ് ഉരീദു അവതരിപ്പിച്ചിരിക്കുന്നത്. മാസം തീരും മുമ്പ് പ്രതിമാസ ഉപയോഗ പരിധി കഴിഞ്ഞവര്‍ക്ക് ശേഷിക്കുന്ന ദിവസങ്ങളില്‍ അധിക ബില്‍ ഈടാക്കാതെ വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് നല്‍കും. മാസം പൂര്‍ത്തിയായാല്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം വീണ്ടും ലഭിച്ചു തുടങ്ങുകയും ചെയ്യും. അധിക നിരക്കുകളൊന്നും ഈടാക്കാതെയാണ് സേവനമെന്ന് ഉരീദു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അധിക ബില്‍ വരാതെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിന്  സഹായകമാണ് പുതിയ പ്ലാന്‍. എന്നാല്‍, അതിവേഗത ആവശ്യമുള്ളവര്‍ക്ക് നിരക്കടച്ച് വേഗത കൂട്ടാനുള്ള സൗകര്യവും ഉരീദു നല്‍കുന്നു. ഉപയോഗ പരിധി കഴിഞ്ഞ് ലഭിക്കുന്ന വേഗത കുറഞ്ഞ ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് പ്രതിദിന, പ്രതിവാര സ്പീഡ് ബൂസ്റ്റേഴ്‌സ് ലഭ്യമാണ്. കൂടാതെ പോസ്റ്റ് പെയ്ഡില്‍ ഡാറ്റ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കാര്‍ഡും ഉരീദു അവതരിപ്പിക്കുന്നു. 20 റിയാലിന് 250 എംബി മുതല്‍ 500 റിയാലിന് അണ്‍ ലിമിറ്റഡ് വരെ അണ്‍ലിമിറ്റഡ് പാക്ക് ലഭ്യമാണ്. 6, 10, 20, 30, 45 ജി ബി വീതമുള്ള പാക്കുകളും ലഭ്യമാണ്. ടാബ്‌ലറ്റിലോ ലാപ്‌ടോപ്പിലോ ഉപയോഗിക്കുന്നതിനുള്ള ഇന്റര്‍നെറ്റ് സിം കാര്‍ഡും ലഭിക്കും. ഉരീദു ആപ്പിലോ, 111 എന്ന നമ്പറില്‍ വിളിച്ചോ ഉരീദു ഷോപ്പുകളില്‍ നിന്ന് പുതിയ എന്‍ഡ്‌ലസ് ഇന്റര്‍നെറ്റ് പാക്കിന് രജിസ്റ്റര്‍ ചെയ്യാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day