|    Apr 25 Tue, 2017 12:36 am
FLASH NEWS

പരിചയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ; പോലിസുകാരന്‍ ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍

Published : 28th November 2016 | Posted By: SMR

ബാലരാമപുരം: പരിചയം നടിച്ച് കൂട്ടികൊണ്ടുപോയി ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലിസുകാരനുള്‍പ്പടെ മലയിന്‍കീഴ് സ്വദേശികളായ നാലുപേര്‍ പിടിയില്‍. മൊട്ടമൂട് സ്വദേശിയായ 22 കാരിയെയാണ് പരിചയം നടിച്ച് കൂട്ടികൊണ്ട് പോയി ചൂഴാറ്റുകോട്ടയിലെ വീട്ടില്‍ പലര്‍ക്കായി കാഴ്ചവയ്ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം പോലിസുകാരന്‍ ഉള്‍പ്പടെ നാലുപേരാണ് നരുവാമൂട് പോലിസിന്റെ പിടിയിലായത്. അതേസമയം പ്രതികളുടെ പേരുവിവരം വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായില്ല. സംഭവത്തിനിരയായ യുവതിയെ അമിതമായി ഗുളിക കഴിച്ച് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് യുവതി പീഡനത്തിനിരയായ വിവരം പറഞ്ഞത്. ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നരുവാമൂട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ ഇന്നലെ പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി. യുവതിയില്‍നിന്ന് മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day