|    Apr 27 Fri, 2018 12:59 am
FLASH NEWS

പരിചമുട്ട് മൊകേരിയുടെ കുത്തക

Published : 8th January 2016 | Posted By: SMR

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്‌കൂളിനെ വെല്ലാനാരുമില്ല. തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം സ്‌കൂളിനു തന്നെ. കഴിഞ്ഞ രണ്ടുവര്‍ഷം സംസ്ഥാനത്ത് എ ഗ്രേഡ് ലഭിച്ച മൊകേരി സ്‌കൂളിനെ പ്രശസ്ത പരിചമുട്ട് പരിശീലകനായ കോട്ടയം സ്വദേശി കുഞ്ഞപ്പനാശാനാണ് പരിശീലനം നല്‍കുന്നത്.
എം എം അര്‍ജുന്‍, ഷിയോണ്‍, വൈഷ്ണവ്, ആദര്‍ശ്, ശ്രീരാഗ്, സൗരവ്, ആദില്‍, പ്രത്യുഷ് എന്നിവരാണ് ടീമംഗങ്ങള്‍.
ഹൈസ്‌കൂള്‍ വിഭാഗം പരിചമുട്ടില്‍ നിര്‍മലഗിരി റാണി ജയ് സ്‌കൂളിനാണ് ഒന്നാം സ്ഥാനം. മികച്ച ചുവടുകളും മെയ്‌വഴക്കവുമായാണ് ഇവര്‍ക്കു തുണയായത്. ഫലപ്രഖ്യാപന വേളയില്‍ വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടിയും ഇതുതന്നെയാണ്.
സ്വരൂപ്, അര്‍ജുന്‍, വൈഷ്ണവ്, സെവിന്‍, സെബിന്‍, സിദ്ധാര്‍ഥ്, രാംശങ്കര്‍, അക്ഷയ് എന്നിവരാണ് ടീം അംഗങ്ങള്‍. കോട്ടയം കിടങ്ങൂര്‍ സുനില്‍ ആശാനാണ് പരിശീലകന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss