|    Dec 15 Sat, 2018 1:36 pm
FLASH NEWS
Home   >  Sports  >  Football  >  

പരിക്ക് വിട്ടുമാറാതെ നെയ്മര്‍; പരിശീലനം മുടങ്ങി

Published : 1st June 2018 | Posted By: vishnu vis

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബ്രസീല്‍ ടീമിന് ആശങ്ക സമ്മാനിച്ച് നെയ്മറിന്റെ പരിക്ക്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന് ബ്രസീല്‍ ടീമിനൊപ്പം നെയ്മര്‍ ഇറങ്ങിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. തനിക്ക് പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നെയ്മര്‍ ലണ്ടനില്‍ പറഞ്ഞു. ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രത്യാശയെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.ഞായറാഴ്ച ക്രൊയേഷ്യക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ ബ്രസീല്‍ ടീമില്‍ നെയ്മര്‍ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകളുള്ളത്. മിഡ്ഫീല്‍ഡര്‍ റെനാറ്റോ ഓഗസ്‌റ്റോയും പരിക്കിനെത്തുടര്‍ന്ന് ക്രെയേഷ്യക്കെതിരേ കളിക്കില്ല. നെയ്മറിന്റെ പരിക്ക് ലോകകപ്പിന് മുമ്പേ ഭേദമായില്ലെങ്കില്‍ റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിനത് കനത്ത തിരിച്ചടിയാവുമെന്നുറപ്പ്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കൊപ്പമുള്ള മല്‍സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് ബ്രസീലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss