|    Sep 25 Mon, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക് വഴിമാറും; റിയോയില്‍ തീപ്പൊരി പാറിക്കാന്‍ ബോള്‍ട്ടിറങ്ങും

Published : 14th July 2016 | Posted By: SMR

കിങ്‌സ്റ്റണ്‍: റിയോയിലെ ട്രാ ക്കില്‍ തീപ്പൊരി പാറിക്കാന്‍ ലോ ക, ഒളിംപിക് ചാംപ്യനായ ജമൈക്കന്‍ ഇതിഹാസം യു സെയ്ന്‍ ബോള്‍ട്ടുണ്ടാവും. ബോള്‍ട്ടിനെ ഉള്‍പ്പെടുത്തി ജമൈക്കന്‍ ടീമിനെ ഫെഡറേഷന്‍ പ്രഖ്യാപിച്ചു.  ഒളിംപിക്‌സിനു മുന്നോടിയായി ജമൈക്കയുടെ ട്രയല്‍സ് ഫൈനലില്‍  തുട ഞരമ്പിനേറ്റ പരിക്കുമൂലം ബോള്‍ട്ട് പിന്‍മാറിയിരുന്നു. തിങ്കളാഴ്ചയാണ് അസോസിയേഷന്‍ ഒളിംപിക് സ് ലിസ്റ്റ് പുറത്തിറക്കിയത്.
കായിക പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഈ മാസം ഒന്നിന് നടന്ന ജമൈക്കന്‍ ദേശീയ ട്രയല്‍സിനിടെയാണ് സ്പ്രിന്റ് സൂപ്പര്‍ താരം  100 മീറ്റര്‍ ഫൈനലില്‍ നിന്നും വിട്ടുനിന്നത്.  ട്രയല്‍സില്‍ 9.98 സെക്കന്റ് കൊണ്ട് സെമി പൂര്‍ത്തിയാക്കിയാണ്  ബോള്‍ട്ട് ഫൈനലിലേക്കു യോഗ്യത നേടിയത്.
നിയമമനുസരിച്ച് ട്രയല്‍സി ല്‍ നിന്നും പിന്‍മാറുന്നതേടെ സ്വാഭാവികമായും  ഒളിപിക്‌സ് യോഗ്യത നഷ്ടമാവുന്ന പതിവി ല്‍ നിന്ന് വിപരീതമായാണ് ബോള്‍ട്ടിന്റെ ഒളിംപിക്‌സ് പ്രവേശനം.  ഈ മാസം 22നു നടക്കുന്ന ലണ്ടന്‍ ആനിവേഴ്‌സറി മ ല്‍സരത്തിലൂടെ ഒളിംപിക്‌സ് പങ്കാളിത്തം ഉറപ്പിക്കാന്‍ ശ്രമിക്കുമെന്ന് ബോള്‍ട്ട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക