|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

പരിക്ക്: ലോക ഇലവനില്‍ നിന്ന് അഫ്രീദി പിന്‍മാറി

Published : 18th May 2018 | Posted By: vishnu vis


കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരത്തിനുള്ള ലോക ഇലവനില്‍നിന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാവാത്തതിനെത്തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്ന് അഫ്രീദി പിന്‍മാറുന്നത്.പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ മൂന്നു മുതല്‍ നാലാഴ്ച വരെയെങ്കിലും വേണ്ടിവരും. എല്ലാവരും തനിക്കായി പ്രാര്‍ഥിക്കണമെന്നും അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. അഫ്രീദിയെക്കൂടാതെ ഷുഹൈബ് മാലിക്കാണ് ലോക ഇലവനില്‍ ഇടം നേടിയ മറ്റൊരു പാക് താരം. കഴിഞ്ഞ വര്‍ഷം കരീബിയന്‍ ദ്വീപുകളിലുണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള പണം കണ്ടെത്തുന്നതിനായാണ് വെസ്റ്റ് ഇന്‍ഡീസ് – ലോക ഇലവന്‍ സൗഹൃദ മല്‍സരം സംഘടിപ്പിക്കുന്നത്. ഈ മാസം 31ന് ലോര്‍ഡ്‌സിലാണ് മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss