|    Jul 28 Fri, 2017 12:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക്; യുവരാജ് സിങിന് രണ്ടാഴ്ച കളിക്കാനാവില്ല

Published : 9th April 2016 | Posted By: SMR

ഹൈദരാബാദ്: പരിക്കേറ്റു വിശ്രമിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് രണ്ടാഴ്ച ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ട്വന്റി ലോകകപ്പിനിടെയാണ് യുവിക്കു പരിക്കുപറ്റിയത്. ഇതേത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ താരത്തിനു കളിക്കാനായിരുന്നില്ല.
യുവിയുടെ സേവനം ടീമിനു ലഭിക്കില്ലെന്ന കാര്യം സണ്‍റൈസേഴ്‌സ് കോച്ച് ടോം മൂഡിയാണ് അറിയിച്ചത്. ”യുവി ടീമിലില്ലെന്നത് ഖേദകരമാണ്. രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സുചനയെങ്കിലും അദ്ദേഹം എന്നാണ് കളിക്കുകയെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല”- മൂഡി കൂട്ടിച്ചേര്‍ത്തു.
”യുവി സണ്‍റൈസേഴ്‌സിന്റെ വളരെ പ്രധാനപ്പെട്ട താരമാണ്. ബാറ്റിങില്‍ മാത്രമല്ല മധ്യ ഓവറുകളില്‍ ബൗളിങിലും തിളങ്ങാന്‍ അദ്ദേഹത്തിനാവും”- 2013 മുതല്‍ ടീമിന്റെ പരിശീലകനായ മൂഡി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക