|    Aug 18 Sat, 2018 12:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക് : മാനുവല്‍ ന്യൂയറുടെ തിരിച്ചുവരവ് വൈകും

Published : 20th September 2017 | Posted By: fsq

 

ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറുടെ ക്ലബ്ബ് ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവ് വൈകും. ഇടതു കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ ന്യൂയറുടെ വിശ്രമം നീട്ടിനല്‍കുമെന്ന് ബയേണ്‍ മ്യൂണിക്ക് വൃത്തങ്ങള്‍ പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ന്യൂയര്‍ക്ക് പരിക്കേറ്റത്. വിശ്രമത്തിന് ശേഷം മടങ്ങിവരാനൊരുങ്ങവെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നെന്ന് ബയേണ്‍ മ്യൂണിക്ക് ചെയര്‍മാന്‍ കാള്‍ ഹെയ്ന്‍സ് റുമ്മനിഗി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss