|    Jan 19 Thu, 2017 10:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

പരിക്ക്; മക്കുലം ശ്രീലങ്കയ്‌ക്കെതിരേ കളിക്കില്ല

Published : 30th December 2015 | Posted By: swapna en

Brendon-McCullum-of-New-Zealand-plays-a-shot-during-the-One-Day-International-match-between-New-Zealand

കേപ്ടൗണ്‍:ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലം കളിച്ചേക്കില്ല.രണ്ടാം ഏകദിനത്തിലേറ്റ പരിക്കിനെതുടര്‍ന്നാണ് മക്കുലം നാളെ കളത്തിലിറങ്ങാത്തത്. മക്കുലത്തിന് കടുത്ത പുറവേദനയുണ്ടെന്നും നാളെത്തെ മല്‍സരത്തില്‍ മക്കുലം കളിക്കുന്ന കാര്യം സംശയത്തിലാണെന്നും കോച്ച് മൈക്ക് ഹെസ്സണ്‍ പറഞ്ഞു.
രണ്ടാം ഏകദിനത്തില്‍ പന്ത് പിടിക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് ഡിസ്‌ക്കിന് പരിക്ക് പറ്റിയത്. പരിക്കില്‍ നിന്ന് മോചിതരായ കാനെ വില്ല്യംസണും ആദം മിലനുമാണ് മക്കുലത്തിന് പകരക്കാരായി വരുന്നവരില്‍ പ്രമുഖര്‍.
ആദ്യ ഏകദിനത്തില്‍ മക്കുലം 30 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയിരുന്നു. രണ്ടാം ഏകദിനത്തില്‍ 55 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. ലങ്കയ്‌ക്കെതിരായ കഴിഞ്ഞ രണ്ട് ഏകദിനത്തിലും കിവീസിനായിരുന്നു ജയം. ഫെബ്രുവരിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മക്കുലം നേരത്തെ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക