|    Dec 17 Mon, 2018 3:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പരിക്ക് ഭീഷണിയില്‍ ഉറുഗ്വെ

Published : 5th July 2018 | Posted By: kasim kzm

നിഷ്‌നി: ലോകകപ്പില്‍ കരുത്തരായ ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഉറുഗ്വായ്ക്ക് പരിക്ക് വില്ലനാവുന്നു. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ട കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇതിന് പിന്നാലെ പരിശീലനത്തിനിടെ സൂപ്പര്‍ സ്‌ട്രെക്കര്‍ ലൂയി സുവാരസിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടീം ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
നിഷ്‌നി സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ സുവരാസിന്റെ വലതു കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുടന്തിയാണ് സുവരാസ് സൈഡ് ലൈനിലേക്ക് മാറിയത്. ബാഴ്‌സ താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നാണ് സൂചനകള്‍.  സുവാരസും കവാനിയുമാണ് യുറഗ്വായുടെ മുന്നേറ്റത്തിലെ തുറുപ്പുചീട്ടുകള്‍. പോര്‍ച്ചുഗലിനെതിരെ കവാനി ഇരട്ടഗോളുമായി കളം നിറഞ്ഞ ശേഷമാണ് പരിക്കേറ്റ് പിന്മാറിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss