|    May 25 Thu, 2017 9:59 pm
FLASH NEWS

പരിക്ക്: ജജില്‍ക്ക ഇംഗ്ലണ്ട് നിരയിലില്ല

Published : 9th October 2016 | Posted By: SMR

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഡിഫന്‍ഡര്‍ ഫില്‍ ജജില്‍ക്ക പുറത്ത്. കാല്‍ മസിലിനേറ്റ പരിക്കിനേ തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. ഇംഗ്ലണ്ടിന്റെ ആദ്യ റൗണ്ടിലെ എതിരാളികള്‍ മാള്‍ട്ടയും സൊള്‍വേനിയയുമാണ്. ജജില്‍ക്കക്ക് പകരം ജോണ്‍ സ്റ്റോണ്‍സ് ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് കോച്ച് ഗരാത് സൗത്ത്‌ഗേറ്റ് പറഞ്ഞു.
അതേ സമയം വെയ്ന്‍ റൂണിയുടെ മോശം ഫോം ടീമിന് തലവേദനയാകുന്നുണ്ട്. 31 കാരനായ റൂണി ലോകറാങ്കില്‍ 176 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day