|    Apr 21 Sat, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിക്ക്: കെവിന്‍ പീറ്റേഴ്‌സണ്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

Published : 25th April 2016 | Posted By: SMR

പൂനെ: പരിക്കേറ്റ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ഐപിഎല്ലില്‍ ഈ സീസണില്‍ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്.
ഇന്‍സ്റ്റഗ്രാമിലൂടെ പീറ്റേഴ്‌സണ്‍ തന്നെയാണ് ഇക്കാര്യമറിയിച്ചത്. വീല്‍ചെയറിലിരിക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിനിടെയാണ് പീറ്റേഴ്‌സണിന് പരിക്കേറ്റത്. റണ്‍ എടുക്കാന്‍ ഓടുന്നതിനിടെ താരത്തിന്റെ കാല്‍ക്കുഴയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss