|    Jul 23 Mon, 2018 7:45 am
Home   >  Todays Paper  >  page 11  >  

പരിക്ക് : ആരോണ്‍ ഫിഞ്ച് സന്നാഹം കളിക്കില്ല

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മല്‍സരം ഓസീസിന്റെ വെടിക്കെട്ട് ഓപണര്‍ ആരോണ്‍ ഫിഞ്ച് കളിക്കില്ല. ആഭ്യന്തര മല്‍സരത്തിനിടെ പരിക്കേറ്റതാണ് ഫിഞ്ചിന് തിരിച്ചടി നല്‍കിയത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന മല്‍സരങ്ങള്‍ ഫിഞ്ച് കളിക്കുമെന്നും പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്കെത്താനാണ് വിശ്രമം അനുവദിച്ചതെന്നും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതുപോലെ ഓള്‍റൗണ്ടര്‍ ഹിള്‍ട്ടണ്‍ കാര്‍ട്ട്‌വൈറ്റും ഓസീസിന് വേണ്ടി സന്നാഹ മല്‍സരം കളിക്കില്ലെന്നാണ് റിപോര്‍ട്ടുകളുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss