|    Apr 24 Mon, 2017 3:05 am
FLASH NEWS

പരിക്ക്; ആന്‍ഡേഴ്ന്‍ ഇന്ത്യന്‍ പര്യടനത്തിനില്ല

Published : 27th October 2016 | Posted By: SMR

ലണ്ടന്‍: അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ജയിംസ് ആന്‍ഡേഴ്‌സണിനെ ഒഴിവാക്കി. പരിക്കിനെത്തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിക്കുന്നതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. 119 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 463 വിക്കറ്റുകള്‍ നേടിയിട്ടുള്ള ആന്‍ഡേഴ്‌സണിന്റെ അഭാവം ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടിയാണ്. അഞ്ച് ടെസ്റ്റ് മല്‍സരങ്ങളടങ്ങുന്ന പരമ്പര അടുത്തമാസം ഒമ്പതിന് രാജ്‌കോട്ടിലാണ് ആരംഭിക്കുന്നത്.
ഇംഗ്ലണ്ട് ടീം
അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), മോയിന്‍ അലി, സഫര്‍ അന്‍സാരി, ജോണ് ബരിസ്‌റ്റോ, ജേക്ക് ബെല്‍, ഗേരി ബാലന്‍സ്, ഗാരത് ബെറ്റി, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‌ലര്‍, ബെന്‍ ഡക്കറ്റ്, സ്റ്റീവന്‍ ഫിന്‍, ഹസീബ് ഹമീദ്, ആദില്‍ റാഷിദ്, ജോയി റൂട്ട്, ബെന്‍ സ്‌റ്റോക്കസ്, ക്രിസ് വോക്‌സ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day