|    Oct 22 Sun, 2017 4:53 am
Home   >  Todays Paper  >  page 10  >  

പരിക്കേറ്റ യുവാവുമായി പോയ ആംബുലന്‍സ് കാറിലിടിച്ച് രോഗി മരിച്ചു

Published : 3rd May 2016 | Posted By: SMR

മുക്കം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു.
കൂമ്പാറ സ്വദേശി പുതിയ പറമ്പില്‍ ജിമ്മിയുടെയും സലോമിയുടെയും മകനായ ലിന്‍ത് (17) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ടിപ്പര്‍ലോറിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികനായ ലിന്‍തിനെ ആംബുലന്‍സില്‍ കൊണ്ടുപോകവെയാണ് വീണ്ടും അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ 2.30ഓടെ ആംബുലന്‍സ് കൊടുവള്ളിക്കടുത്ത മദ്രസപ്പടിക്കു സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ലിന്‍തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു. സംസ്‌കാരം ഇന്ന് പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ലിന്‍സ്, ലിന്‍സി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക