|    Oct 20 Sat, 2018 3:19 am
FLASH NEWS

പരാധീനതകള്‍ക്ക് അറുതിയില്ലാതെ ദ്വാരക ആയുര്‍വേദ ആശുപത്രി

Published : 28th September 2017 | Posted By: fsq

 

മാനന്തവാടി: പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും താലൂക്കിലെ ഏക ഗവ. ആയുര്‍വേദ ആശുപത്രിയായ ദ്വാരക ആശുപത്രിയുടെ പരാധീനതകള്‍ക്ക് അറുതിയില്ല. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവുംകൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഈ ആതുരാലയം. ആശുപത്രി ആരംഭിച്ചപ്പോഴുണ്ടായിരുന്ന സൗകര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും. ചികില്‍സ തേടി ഒപിയില്‍ എത്തുന്നവരുടെയും കടത്തിച്ചികില്‍സ തേടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഇനിയും വര്‍ധിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 1991 മാര്‍ച്ച് 25നാണ് എടവക ഗ്രാമപ്പഞ്ചായത്തിലെ പാതിരിച്ചാലില്‍ 20 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി സ്ഥാപിക്കുന്നത്. സ്ഥലപരിമിതിയെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് ദ്വാരകയില്‍ 25 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചു. 1999 മാര്‍ച്ച് 26 മുതല്‍ ഈ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തനം. മൂന്നു ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും രണ്ടുപേരാണ് നിലവില്‍. 11 ജീവനക്കാരുടെ തസ്തികയുണ്ടെങ്കിലും നാലു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ 40 രോഗികള്‍ ഇപ്പോള്‍ കിടത്തിച്ചികില്‍സയ്ക്ക് വിധേയമാവുന്നുണ്ട്. ദിനംപ്രതി നൂറുമുതല്‍ 150 രോഗികള്‍ വരെ ഒപിയില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. എക്‌സ്‌റേ സംവിധാനം ഇല്ലാത്തതു രോഗികള്‍ക്ക് തിരിച്ചടിയാണ്. ലാബിലാവട്ടെ, നിന്നുതിരിയാന്‍ പോലുമുള്ള സ്ഥലമില്ല. രോഗികള്‍ വരിനില്‍ക്കുന്നതു റോഡിലാണ്. വാഹനങ്ങള്‍ വരുമ്പോള്‍ ഇതു ഗതാഗതക്കുരുക്കിന് കാരണമാവുന്നുന്നുണ്ട്. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതും തലവേദനയാവുന്നു. മാനന്തവാടി താലൂക്കിലെ ഏക കിടത്തിച്ചികില്‍സയുള്ള ഈ ആശുപത്രിയെ താലൂക്ക് ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തി കിടക്കകളുടെ എണ്ണം അന്‍പതാക്കി വര്‍ധിപ്പിക്കണമെന്നാണ് രോഗികളുടെയും ജനങ്ങളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss