പരാതി പ്രവാഹം ഒഴിവാക്കാന്‍; വിധികര്‍ത്താക്കളുടെ ബാഗ്, മൊബൈല്‍ഫോണ്‍ എന്നിവ ഒഴിവാക്കി
Published : 30th December 2015 | Posted By: SMR
മണ്ണാര്‍ക്കാട്: കലാമേളകളിലെ ജഡ്ജ്മെന്റിനെതിരെയുളള പരാതി ഒഴിവാക്കാന്‍ ജഡ്ജസിന്റെ ബാഗ്, മൊബൈല്‍ എന്നിവ വാങ്ങി വെയ്ക്കുന്നത് മല്‍സരാര്‍ത്ഥികളില്‍ ആശ്വാസം ഉണര്‍ത്തുന്നു. എന്നാലും ചില കുത്തക നൃത്താ ധ്യാ പകുടെ ശിഷ്യര്‍ക്ക് ഒന്നാം സ്ഥാനം സ്ഥിരമായി വരുന്നത് വിവാദത്തിന് ഇട നല്കു ന്നു ണ്ട്.
ഒട്ടുമിക്ക കലോല്‍സവങ്ങളിലും ജഡ്ജസിനെ സ്വാധിനിക്കാന്‍ അതാത് മേഖലയിലെ പ്രമുഖ നൃത്ത അധ്യാപകര്‍ ശ്രമിക്കുന്നതായുളള പരാതി നിലനില്‍ക്കെ ഇത്തരത്തിലുളള ശ്രമം അഭിന്ദാര്‍ഹമാണ്. ഓരോ വര്‍ഷം കഴിയുംതോറും നൃത്ത മല്‍സരങ്ങളില്‍ കുട്ടികളേക്കാള്‍ വാശി രക്ഷിതാക്കള്‍ കാട്ടുന്നതാണ് ജഡ്ജസിനെ വരെ സ്വാധിനിച്ച് ഗ്രെയിസ് മാര്‍ക്ക് നേടുക എന്നതില്‍ എത്തിച്ചേരുന്നത്. ഇത് പലപ്പോഴും ഫലപ്രഖ്യാപനം വരുമ്പോള്‍ കൈയ്യാങ്കളിയില്‍ എത്തിച്ചേരുകയും പതിവാണ്.
ഇന്നലെ യു.പി വിഭാഗം കുച്ചിപ്പുടി മല്‍സരത്തിനെത്തിയ ജഡ്ജസിന്റെ ബാഗ്, മൊബൈല്‍ എന്നിവ വാങ്ങിവെച്ചാണ് മല്‍സരം തുടങ്ങിയത്. ജില്ലയിലെ പ്രമുഖ നൃത്ത അധ്യാപകര്‍ മല്‍സര ഫലപ്രഖ്യാപനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതായി നേരത്തെ പരാതിയുണ്ട്. പട്ടാമ്പി, തൃത്താല, ഷൊര്‍ണ്ണൂര്‍ തുടങ്ങിയ സബ്ജില്ലയില് നിന്നുളളവരാണ് കൂടുതലായി പരാതിയുമായി രംഗത്ത് വരുന്നത്. നൃത്തങ്ങളുടെ ഫലപ്രഖ്യാപനം വരുമ്പോള്‍ ഇത് ശരിവെയ്ക്കുന്ന രീതിയിലുമാകാറുണ്ട്. ഇത്തവണ ആരോപണ വിധേയരല്ലാത്തവരെയാണ് രംഗത്തിറക്കിയിട്ടുളളത്. ഇവരെ മല്‍സരം തുടങ്ങുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് വേദിയില്‍ എത്തിച്ചത്.
പിന്നീട് മല്‍സരം തുടങ്ങുന്നതിന്റെ പത്ത് മിനിറ്റ് മുമ്പാണ് വേദിയ്ക്കുമുന്നിലെ ഇരിപ്പിടത്തിലേക്ക് എത്തിച്ചത്. അതിനാല്‍ സ്വാധിനങ്ങള്‍ക്ക് ഇടകിട്ടിയിട്ടില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ മല്‍സര ത്തിനെ ത്തുന്ന ജഡ്ജസിനെ നേര ത്തെ തന്നെ അറിയു ന്നു ണ്ട ന്നാണ് പറയുന്നത്.
മല്‍സരവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് മാത്രമെ ജഡ്ജസായി വരുന്നവരെകുറിച്ച് അറിവുളളു. അവര്‍ അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് പതിവ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.