|    Feb 19 Mon, 2018 9:41 pm
FLASH NEWS

പരാതി പറയാനെത്തിയ അച്ഛനേയും മകളേയും പോലിസ് മര്‍ദ്ദിച്ചതായി ആക്ഷേപം

Published : 1st February 2018 | Posted By: kasim kzm

പുനലൂര്‍: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനേയും മകളേയും സിവില്‍ ഓഫിസര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പുനലൂര്‍ സ്‌റ്റേഷനിലാണ് സംഭവം. കരവാളൂര്‍ വെഞ്ചേമ്പ് പുഷ്പമംഗലത്ത് അനില്‍ ജോയിയും മകള്‍ നിയയുമാണ് പരാതിക്കാര്‍. ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തെ ക്കുറിച്ച് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് അനില്‍ ജോയിയും മകളും വേഞ്ചേമ്പില്‍ നിന്നും ബൈക്കില്‍ കരവാളൂരിലേയ്ക്ക് വരുമ്പോള്‍ ഇവരുടെ ബൈക്കിന് പിന്നില്‍ കാര്‍ തട്ടി. നെടുമലയില്‍ വച്ചായിരുന്നു സംഭവം. കാര്‍ നിര്‍ത്താതെ പോയി. തെറിച്ചുവീണ അനില്‍ ജോയിക്കും മകള്‍ക്കും പരിക്കേറ്റു. മുറിവുകളോടെ ഇവര്‍ ഓട്ടോറിക്ഷയില്‍ കയറി പുനലൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലത്രേ. ഇരുപത് മിനിട്ട് കാത്തുനിന്ന ഇവര്‍ മുകള്‍ നിലയിലുള്ള ഇന്‍സ്‌പെക്ടര്‍ ഓഫിസിലേയ്ക്ക് പോകാന്‍ ശ്രമിച്ചു. ഈ സമയം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ ഓഫിസര്‍ അനില്‍ജോയിയെ കോളറിന് കുത്തിപ്പിടിച്ച് ചെകിട്ടത്ത് അടിക്കുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ച മകളെ തള്ളുകയും അസഭ്യം വിളിക്കുകയും ചെയ്തതായും പറയുന്നു. തുടര്‍ന്ന് മകളോടൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ അനില്‍ ജോയി ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്ട് നല്‍കുമെന്നും ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss