|    Sep 23 Sun, 2018 7:53 am
FLASH NEWS

പരാതി പരിഹാര അദാലത്ത് 216 പരാതികള്‍ പരിഗണിച്ചു; 140 എണ്ണത്തിന് പരിഹാരം കാണാന്‍ നിര്‍ദേശം

Published : 22nd April 2018 | Posted By: kasim kzm

വടകര: താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 216 പരാതികളില്‍ പരിഗണിക്കുകയും 76 പരാതികള്‍ക്ക് തീര്‍പ്പുകല്പിക്കുകയും, 140 പരാതികള്‍ക്ക് നടപടി സ്വീകരിക്കാന്‍ നീര്‍ദ്ദേശവും നല്‍കി.
മൂന്ന് മാസം കൂടുമ്പോള്‍ നടക്കുന്ന അദാലത്തിലാണ് പരാതികള്‍ക്ക് പരിഹാരം കാണാന്‍ തീരുമാനമായത്. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ നേതൃത്വത്തില്‍ വടകര ടൗണ്‍ഹാളില്‍ രാവിലെ 10 മണി മുതല്‍ നടന്ന അദാലത്തില്‍ വടകര താലൂക്കിലെ 140 പരാതികളാണ് ഇന്നലെ ലഭിച്ചത്. അദാലത്തിലാനി നേരത്തെ ലഭിച്ച 76 പരാതികളില്‍ കലക്ടര്‍ ഇന്നലെ തന്നെ നടപടി സ്വീകരിച്ചു.
ഇന്നലെ ലഭിച്ച പരാതികള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍, ബാങ്ക് വായ്പ, റേഷന്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും അദാലത്തില്‍ പരിഗണിച്ചത്. സബ്കലകടര്‍ വി വിഘ്‌നേശ്വരി, വടകര ആര്‍ഡിഒ വിപി അബ്ദുര്‍ റഹ്മാന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ പിപി കൃഷ്ണന്‍കുട്ടി, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ രോഷ്‌നി നാരാണന്‍, വടകര തഹസില്‍ദാര്‍ പികെ സതീഷ്‌കുമാര്‍, വിവിധ വകുപ്പ് ജില്ലാ ഓഫിസര്‍മാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
നേരത്തെ ലഭിച്ച പല പരാതികളിലായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ടും ഇന്നലെ നടന്ന അദാലത്തില്‍ വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss