|    Apr 23 Sun, 2017 9:22 pm

പരാതി നല്‍കിയിട്ട് എട്ടു ദിവസം ശശികലക്കെതിരെ കേസെടുക്കാന്‍ പോലിസ് തയ്യാറാകുന്നില്ല

Published : 22nd October 2016 | Posted By: Navas Ali kn

sasi

ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂര്‍ വിദ്വേഷ പ്രചരണത്തിന് നല്‍കിയ പരാതിയില്‍ പോലിസ് മനപ്പൂര്‍വ്വം നടപടി വൈകിക്കുന്നു. കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് കഴിഞ്ഞ 15നാണ് ഷുക്കൂര്‍ പരാതി നല്‍കിയത്. മൂന്നു പേജുള്ള പരാതിക്കു പുറമെ ശശികല മൂന്നിടങ്ങളില്‍ നടത്തിയ വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും സിഡിയിലാക്കി പരാതിക്കൊപ്പം നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുക്കാവുന്ന കുറ്റമായിട്ടുകൂടി കാസര്‍കോട് ജില്ലാ പോലിസ് ചീഫ് അതിനു തയ്യാറായില്ല. പകരം വിഷയത്തില്‍ നിയമോപദേശം തേടി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കത്ത് നല്‍കുകയാണ് ചെയ്തത്. കത്തിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും രണ്ടുമാസം വരെ ഒരു നടപടിയുമെടുക്കാതെ നീട്ടിക്കൊണ്ടു പോകാന്‍ സാധിക്കും.
നേരത്തെ ശംസുദ്ദീന്‍ പാലത്തിനെതിരേ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പോലിസ് ചീഫിന് അഡ്വ. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ അന്നു തന്നെ കേസെടുത്ത് പ്രതിയെ പിടികൂടി ജയിലിലടച്ചിരുന്നു. ഇതിനു പുറമെ യുഎപിഎ ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകളും ചുമത്തി. ഇതിനു ശേഷം ഇതേ വകുപ്പുകള്‍ പ്രകാരം ഹിന്ദു ഐക്യവേദി നേതാവിനെതിരേ പരാതി നല്‍കിയപ്പോള്‍ വിഷയത്തില്‍ നിയമോപദേശം തേടി നടപടി വൈകിക്കുന്ന തികഞ്ഞ ഇരട്ടത്താപ്പാണ് ജില്ലാ പോലിസ് ചീഫ് സ്വീകരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day