|    Nov 21 Wed, 2018 3:51 am
FLASH NEWS

പരാതി നല്‍കിയാല്‍ രശീതി നല്‍കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 8th September 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ നല്‍കുന്ന പരാതികള്‍ക്ക് രസീത് നല്‍കുന്നുണ്ടോ എന്ന് മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലാ പോലിസ് മേധാവി പരിശോധന നടത്തി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പരാതികള്‍ക്ക് രസീത് നല്‍കണമെന്ന് സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോലിസുദേ്യാഗസ്ഥര്‍ നിര്‍ദേശം പാലിക്കാറില്ലെന്ന് പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ചില സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ രസീത് നല്‍കാറില്ലെന്ന് ആരോപിച്ച് വടകര അഞ്ചാംപീടിക സ്വദേശി സാലിം നല്‍കിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്നും റിപോര്‍ട്ട് വാങ്ങിയിരുന്നു. പരാതികള്‍ക്ക് രസീത് നല്‍കണമെന്ന നിര്‍ദേശം ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കും റിപോര്‍ട്ടില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss