|    Apr 29 Sat, 2017 3:12 am
FLASH NEWS

പരാതിയുമായി നിലമ്പൂര്‍ അത്തിക്കാട്ടെ താമസക്കാര്‍; ദുരൂഹത നീക്കണമെന്ന് ആവശ്യം

Published : 13th July 2016 | Posted By: SMR

നിലമ്പൂര്‍: നിലമ്പൂരിനടുത്ത് അത്തിക്കാട് എന്ന സ്ഥലത്തെ താമസക്കാരെ കുറിച്ചുള്ള ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഈ പ്രദേശത്തെ സ്ഥിര താമസക്കാരനായ യാസിര്‍ എന്നയാള്‍ കഴിഞ്ഞ ജൂണ്‍ 23നാണ് പരാതി നല്‍കിയത്.
അത്തിക്കാട് മൂന്നേക്കര്‍ 12 സെന്റ് സ്ഥലത്തായി 21 കുടുംബത്തിനു താമസിക്കാനുള്ള വീടുകളാണുള്ളത്. ഇതോടനുബന്ധിച്ച് ആരാധനാലയവും മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് ഇവിടെ വീടുകള്‍ നിര്‍മിച്ചു താമസിക്കാന്‍ തുടങ്ങിയത്. മുജാഹിദ് വിഭാഗത്തിലെ ഭിന്നിപ്പിനെ തുടര്‍ന്ന് സുബൈര്‍ മങ്കടയുടെ നേതൃത്വത്തിലുള്ള 21 കുടുംബങ്ങളായിരുന്നു ആദ്യ താമസക്കാര്‍. പിന്നീട് ഇവര്‍ക്കിടയിലും ഭിന്നിപ്പുണ്ടായതിനെ തുടര്‍ന്ന് സുബൈര്‍ മങ്കടയും കുടുംബവും ഇവിടെ നിന്നു താമസം മാറ്റി. ആദ്യമുണ്ടായിരുന്ന 21 കുടുംബങ്ങളില്‍ ഒമ്പതു കുടുംബങ്ങളാണ് ഇപ്പോള്‍ താമസമുള്ളത്. ഇവരെ കൂടാതെ കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയതോടെ ഇവര്‍ക്കിടയിലെ ഭിന്നിപ്പ് രൂക്ഷമായി.
ആളുകള്‍ കൊഴിഞ്ഞുപോയതോടെ പള്ളിയില്‍ ജുമുഅഃ നമസ്‌കാരം നിര്‍ത്തിവയ്ക്കുകയും മദ്‌റസയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശിക്ക് പുറമെ വര്‍ക്കല, പട്ടാമ്പി സ്വദേശികളായ നാലു കുടുംബങ്ങളും പുതുതായി താമസിക്കുന്നുണ്ട്.
ഇവരുടെ കടുത്ത മതനിലപാടിനോട് യോജിക്കാനാവില്ലെന്നും ഇവര്‍ അത്തിക്കാട്ടേക്ക് താമസിക്കാനെത്തിയ കാര്യങ്ങളടക്കം അന്വേഷിക്കണമെന്നും ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യമനുമായി ബന്ധപ്പെട്ട മത നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നതെന്നും പരാതിയിലുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day