|    Mar 26 Sun, 2017 9:16 am
FLASH NEWS

പരാതിപ്പെട്ടി സ്ഥാപിക്കും

Published : 9th July 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി വയ്ക്കാന്‍ കലക്ടര്‍ ആര്‍ ഗിരിജ നിര്‍ദേശം നല്‍കി. ഇതിനായി ജില്ലാതലത്തില്‍ പെട്ടികള്‍ നല്‍കും. ഈ മാസം 31 നകം പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ദേശീയ ആരോഗ്യദൗത്യം എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
സര്‍ക്കാര്‍ ആശുപത്രികളിലെ പരാതിപരിഹാര സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതി എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം കൂടും. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌കീമില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു പുറമേ വനിത-ശിശു ആശുപത്രിയെക്കൂടി ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിന് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിവഴി നാല്‍പ്പതു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
ഈ തുകയും നഗരസഭയുടെ സഹായവും എംപി- എംഎല്‍എ ഫണ്ടും ചേര്‍ത്ത് ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള 12 ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി 75 ലക്ഷം രൂപ നല്‍കാന്‍ നല്‍കാന്‍ തയ്യാറാണെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് യോഗത്തില്‍ വ്യക്തമാക്കി.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എല്‍. മനോജ് എന്നിവര്‍ സംസാരിച്ചു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക