|    Aug 19 Sun, 2018 11:16 am
FLASH NEWS
Home   >  National   >  

പരാതി നല്‍കാനെത്തിയ സഹോദിമാര്‍ക്ക് നേരെ പോലീസുകാരുടെ ലൈംഗികാതിക്രമം

Published : 4th June 2017 | Posted By: mi.ptk

ലക്‌നൗ: പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥരുടെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. തങ്ങള്‍ക്കെതിരെ മോശമായി പെരുമാറിയ യുവാവിനെതിരെ പരാതി പറയാനെത്തിയ സഹോദിരമാരെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചത്.
ഈശ്വരിപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോപണവിധേയനായ ഉദ്യോഗസ്ഥരെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.
എന്നാല്‍, തങ്ങള്‍ പെണ്‍കുട്ടികളെയല്ല, അവര്‍ തങ്ങളെയാണ് അപമാനിച്ചതെന്ന വിചിത്ര വിശദീകരണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss