|    Jun 23 Sat, 2018 7:41 am
FLASH NEWS

പരാതികള്‍ ഫലം കണ്ടു; പൊന്നാനി നഗരസഭാ സെക്രട്ടറിയെ കുന്ദംകുളത്തേക്ക് സ്ഥലംമാറ്റി

Published : 6th February 2018 | Posted By: kasim kzm

പൊന്നാനി: നിരന്തര പരാതികള്‍ക്കൊടുവില്‍ പൊന്നാനി നഗരസഭാ സെക്രട്ടറി കെ കെ മനോജിനെ സ്ഥലം മാറ്റി. കുന്നംകുളം നഗരസഭയിലേക്കാണ് സ്ഥലം മാറ്റിയത്.  സെക്രട്ടറിയെ  മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. പൊന്നാനി നഗരസഭാ സെക്രട്ടറിയായി കെ കെ മനോജ് ചാര്‍ജെടുത്തത് മുതല്‍ നിരവധി മികച്ചപ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടപ്പിലാക്കിയത്. കനോലി കനാല്‍ സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനമുള്‍പ്പെടെയുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്രട്ടറി നേതൃത്വം നല്‍കിയെങ്കിലും പ്രതിപക്ഷമുള്‍പ്പെടെ സെക്രട്ടറിക്കെതിരെ നിരന്തരം രംഗത്തെത്തി. കൂടാതെ ഭരണ സമിതിയിലെ ഘടകകക്ഷിയായ സിപിഐ കൗണ്‍സിലര്‍മാരും സെക്രട്ടറിക്കെതിരെ രംഗത്തിറങ്ങിയിരുന്നു. സെക്രട്ടറി സിപിഐ കൗ ണ്‍സിലര്‍മാര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.ഇതോടെ ഭരണകക്ഷിയി ല്‍പ്പെട്ട സിപിഐ സെക്രട്ടറിക്കെതിരെ തിരിഞ്ഞു .ഏതു സാഹചര്യത്തിലും സെക്രട്ടറിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. പൊന്നാനി നഗരസഭയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സെക്രട്ടറി സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന വേളയില്‍ സെക്രട്ടറിയുടെ എഫ്ബി പോസ്റ്റ് കൂടുതല്‍  വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പൊന്നാനിയില്‍ കാര്യമായ വികസനങ്ങള്‍ നടന്നട്ടില്ലെന്നും നടക്കാന്‍ കക്ഷിരാഷ്ട്രീയം അനുവദിക്കില്ലന്നുമാണ് എഫ് ബിയില്‍ തുറന്നെഴുതിയത്. കൂടാതെ കൊതുകിനെ തുരത്താനെന്ന പേരില്‍ പാടം നികത്താന്‍ ഒപ്പിട്ട് നല്‍കിയതിനെതിരെ പ്രതിപക്ഷവും, സിപിഐയും രംഗത്തിറങ്ങിയിരുന്നു. പാടം നികത്താന്‍ ഉത്തരവിട്ടതില്‍ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചതോടെ ഇത് ചൂണ്ടിക്കാണിച്ച് സിപിഐയും, യുഡിഎഫും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് സിപിഐ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തില്‍ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചതായും കണ്ടെത്തി.പൊന്നാനി ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സെക്രട്ടറി എല്‍ഡിഎഫിന് വേണ്ടി വോട്ടര്‍ പട്ടികയില്‍ അനര്‍ഹരെ തിരുകി കയറ്റിയെന്ന് ആരോപിച്ച് യുഡിഎഫ് തി രഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും വോട്ടര്‍ പട്ടിക റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ഇതും സെക്രട്ടറിക്ക് വിനയായി. എന്നാല്‍ മന്ത്രി എ സി  മൊയ്തീന്റെ താല്‍പര്യപ്രകാരമാണ് കുന്നംകുളത്തേക്കുള്ള സ്ഥലം മാറ്റമെന്നാണ് ഭരണസമിതിയുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss