|    Jun 24 Sun, 2018 2:24 pm
FLASH NEWS

പരാതികള്‍ക്ക് പരിഹാരമായി താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി

Published : 26th May 2017 | Posted By: fsq

 

മൂവാറ്റുപുഴ: കെ എം ജോര്‍ജ്ജ് ടൗണ്‍ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി’പരിഹാരം 2017’” രാവിലെ 10 മണിക്ക് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്്ഘാടനം ചെയ്തു. എ.ഡിഎം. എംപി ജോസ് അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ എം ജി രാമചന്ദ്രന്‍, മൂവാറ്റുപുഴ തഹസില്‍ദാര്‍ റെജി പി ജോസഫ് സംസാരിച്ചു. എല്‍ എ ഡെപ്യൂട്ടി കളക്ടര്‍  പി എസ് ചാള്‍സ്, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ കെ സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവരും പരാതി പരിഹാരത്തിന് നേതൃത്വം നല്‍കി. താലൂക്കിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. വളരെക്കാലമായി പരിഹാരം കാണാതെ കിടന്ന നിരവധി പരാതികള്‍ക്ക് ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു. ആകെ ലഭിച്ച 254 അപേക്ഷകളില്‍ 60 ശതമാനത്തിലധികം പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. ബാക്കി പരാതികളില്‍ തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് പരാതികള്‍ കൈമാറുകയുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss