|    May 27 Sat, 2017 4:32 am
FLASH NEWS

‘പരാജയത്തിന്റെ കുഴി എല്‍ഡിഎഫ് സ്വയം തോണ്ടുന്നു’

Published : 15th May 2016 | Posted By: SMR

കോഴിക്കോട്: വടകര സ്ഥാനാര്‍ഥി കെ കെ രമയ്‌ക്കെതിരേ നടന്ന ആക്രമണം ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനു പകരം തോല്‍വിക്കുള്ള ശവക്കുഴി തോണ്ടലാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. അസഹിഷ്ണുതയ്ക്കും ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്നു എന്ന് പറയുന്ന സിപിഎം അസഹിഷ്ണുത പരസ്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതിക്രമം അപലപിക്കാന്‍ സിപിഎം നേതൃത്വവും എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളും മുന്നോട്ടുവരാത്തതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day