|    Jul 25 Tue, 2017 4:21 pm
FLASH NEWS

പരാജയം വിലയിരുത്തല്‍; യുഡിഎഫില്‍ തമ്മിലടി

Published : 12th July 2016 | Posted By: SMR

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി, കൊടുവളളി മണ്ഡലങ്ങളിലെ തോല്‍വിയെ ചൊല്ലി യു ഡി എഫില്‍ തമ്മിലടി രൂക്ഷമായി. ലീഗ് നേതാക്കളുടെ പ്രസ്ഥാവനക്കെതിരേ മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പരസ്യമായി രംഗത്ത് വന്നു.
നിയോജക മണ്ഡലം കമ്മറ്റി രൂപീകൃതമാവുന്നതിന് എത്രയോമുന്‍പ് ധൃതികൂട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതയുമാണ് തോല്‍വിക്ക് കാരണമായത്. തിരഞ്ഞെടുപ്പ് സമയത്ത് മുക്കംമുനിസിപ്പാലിറ്റിയില്‍ ലീഗിന് കമ്മിറ്റി പോലും നിലവിലുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാവാതിരിക്കാന്‍ പ്രചാരണത്തിന് ആദ്യം രംഗത്ത് വന്നത് കോണ്‍ഗ്രസാണ്. ലീഗ് നേതാക്കള്‍ ഏറെ വൈകിയാണ് രംഗത്ത് വന്നത്.
മാത്രമല്ല ലീഗിന്റെ നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ഥിയായിട്ട് പേ ാലും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ലീഗിലെ വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. രമേശ് ചെന്നിത്തലയുടെ പരിപാടിക്ക് മൈക്ക് പെര്‍മിഷന്‍ പോലുമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റയുടെ ചുമതലയുണ്ടായിരുന്ന ലീഗിന്റെ ജില്ലാ സെക്രട്ടറി തയാറാവാത്തത് ഇവരുടെ ആത്മാര്‍ത്ഥത വെളിവാക്കുന്നതാണ്.
പരാജയ കാരണങ്ങള്‍ പൂര്‍ണ്ണമായും മേല്‍ കമ്മറ്റികള്‍ക്ക് ബോധ്യമായതിനാലാണ് തിരുവമ്പാടികൊടുവള്ളി മണ്ഡലം കമ്മറ്റികള്‍ പിടിച്ചു വിട്ടതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇങ്ങനെ ലീഗിന്റെ ഗ്രൂപ്പ് കളി മൂലം തോല്‍വി ഏറ്റുവാങ്ങിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ലീഗ് നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായിരംഗത്ത് വന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ യു ഡി എഫ് യോഗങ്ങളും പ്രക്ഷുബ്ധമാവുമെന്നുറപ്പാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക