|    Mar 26 Sun, 2017 10:47 pm
FLASH NEWS

പരാഗ്വേയില്‍ കര്‍ഷകര്‍ക്ക് ജീവപര്യന്തം തടവ്

Published : 13th July 2016 | Posted By: SMR

അസുന്‍സിയോന്‍: നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂപരിഷ്‌കരണമാവശ്യപ്പെട്ട് പരാഗ്വേയില്‍ നടന്ന പ്രതിഷേധത്തിനിടെ ആറു പോലിസുകാര്‍ കൊല്ലപ്പെട്ട കേസില്‍ 11 കര്‍ഷകര്‍ക്ക് ജീവപര്യന്തമുള്‍പ്പെടെ കോടതി തടവു വിധിച്ചു. നാലു പേര്‍ക്ക് 18 മുതല്‍ 30 വര്‍ഷം വരെ തടവും സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ക്ക് നാലു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവുമാണ് വിധിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനിടെ 11 കര്‍ഷകരും കൊല്ലപ്പെട്ടിരുന്നു. കൊലകളെത്തുടര്‍ന്ന് പരാഗ്വേയിലെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായിരുന്നു. സംഭവം പ്രസിഡന്റ് ഫെര്‍ണാണ്ടോ ലുഗോയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ ബഹിഷ്‌കരിക്കുന്നതിനായുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗപ്പെടുത്തിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക