|    Feb 27 Mon, 2017 10:18 pm
FLASH NEWS

പരസ്യ നിഷേധത്തിന് നിരത്തിയ കാരണങ്ങള്‍ ബാലിശം

Published : 26th October 2016 | Posted By: SMR

കോഴിക്കോട്: തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പി സി ജോര്‍ജ് എംഎല്‍എ ഉന്നയിച്ച കേരളത്തിലെ ഏതെങ്കിലും പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒക്ടോബര്‍ 24ന് നല്‍കിയ മറുപടിയിലാണ് തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മറുപടി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2009 നവമ്പര്‍ 18ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും മറുപടി വ്യക്തമാക്കുന്നു.
2009 നവംബര്‍ 18ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ വൈ കെ ബവേജ ഒപ്പുവച്ച കത്തിന്റെ ആദ്യ വാചകം തേജസ് ദിനപത്രവും ദൈ്വവാരികയും വര്‍ഗീയമായ ലേഖനങ്ങളും മുഖപ്രസംഗങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്നുവെന്നാണ്.
അമേരിക്കയും ഇസ്രായേലുമായി ഇന്ത്യയുടെ ബന്ധം, മുസ്‌ലിം പ്രശ്‌നങ്ങള്‍, കശ്മീര്‍, എന്നിവയില്‍ ഭരണകൂടത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു. പാന്‍ ഇസ്‌ലാമിക് നെറ്റ് വര്‍ക്കിന്റെ ഭാഗമായ സംഘടനകളുടെ ഭാഗമാണ് പത്രം. ഭീകര വിരുദ്ധ നീക്കങ്ങളെ ഭരണകൂട ഭീകരതയായും സമകാലിക സംഭവങ്ങളെയും പ്രശ്‌നങ്ങളെയും വര്‍ഗീയമായും അവതരിപ്പിക്കുന്നു എന്നീ ആരോപണങ്ങളാണ് കത്തിലുള്ളത്. എന്നാല്‍ പരസ്യം നിഷേധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നില്ല. ഇതിന്റെ ചുവട് പിടിച്ചാണ് തേജസിലെ വാര്‍ത്തകളും മുഖപ്രസംഗങ്ങളും വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്നതും തീവ്രവാദവും മതവിദ്വേഷവും വളര്‍ത്തുകയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്നതുമാണെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചത്.
ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
എന്നാല്‍, തേജസിന്റെ മുഖപ്രസംഗങ്ങളോ ലേഖനങ്ങളോ വര്‍ഗീയത പ്രചരിപ്പിക്കുന്നതോ, മതസൗഹാര്‍ദം തകര്‍ക്കുന്നതോ ആയ ഒരു ഉദാഹരണം പോലും നല്‍കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തിയെന്നതിന് ഒരു കേസ് പോലും ഇത് വരെ തേജസിന്റെ പേരിലില്ല. 2010ല്‍ വിഎസ് അച്യൂതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയാണ് തേജസിന് പരസ്യം നിഷേധിക്കുന്ന തീരുമാനം  ആദ്യം കൈക്കൊണ്ടത്. അമേരിക്കയ്ക്കും ഇസ്രായേലിനും അവ പ്രതിനിധാനം ചെയ്യുന്ന ആഗോള ഭീകരതയ്ക്കുമെതിരേ നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതൊരു കുറ്റമായി ആരോപിച്ച് സിപിഐ എം, സിപിഐ, ആര്‍എസ്പി പോലുള്ള ഇടത് കക്ഷികള്‍ അടങ്ങുന്ന ഭരണകൂടം തേജസിന് പരസ്യം നിഷേധിക്കുന്നതിലെ ഇരട്ടത്താപ്പും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.

thejas-question-jpg

Related News…

സര്‍ക്കാര്‍ നിലപാട് വിവേചനം: അഡ്വ. എ ജയശങ്കര്‍

വസ്തുതകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം: ജെ ദേവിക

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,465 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day