|    Jan 24 Tue, 2017 8:42 pm
FLASH NEWS

പരസ്യമായി എതിര്‍ക്കുന്ന രാജ്യങ്ങള്‍ രഹസ്യമായി സഹകരിക്കുന്നു: അസദ്

Published : 2nd July 2016 | Posted By: SMR

സിഡ്‌നി: പരസ്യമായി സിറിയന്‍ ഭരണകൂടത്തെ എതിര്‍ക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ രഹസ്യമായി തങ്ങളോട് സഹകരിക്കുന്നതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. ആസ്‌ത്രേലിയന്‍ ടെലിവിഷന്‍ ചാനലായ എസ്ബിഎസിനു നല്‍കിയ അഭിമുഖത്തിലാണ് അസദ് ഇക്കാര്യം അറിയിച്ചത്.
പിറകില്‍ നിന്ന് തന്നോട് സഹകരിക്കുന്ന പടിഞ്ഞാറന്‍ സര്‍ക്കാരുകള്‍ തനിക്കെതിരേ വിമര്‍ശനമുന്നയിക്കുന്നത് കപടതയുടെ ഭാഗമാണെന്നും ഈ ഇരട്ട നിലപാട് അവര്‍ക്കിടയില്‍ സ്വാഭാവികമാണെന്നും അസദ് പറയുന്നു.
അവര്‍ തങ്ങളുടെ സര്‍ക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുന്നതിനൊപ്പംതന്നെ കരാറുകള്‍ക്കായി ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്യുന്നു.
അവര്‍ എല്ലാം ചെയ്യുന്നത് ഒരേ കാര്യമാണ്. അവര്‍ക്ക് യുഎസിനെ പിണക്കാന്‍ കഴിയില്ല. യുഎസിന് എന്താണോ പറയാനുള്ളത് അത് പാശ്ചാത്യരാജ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതില്‍ നിങ്ങളുടെ സര്‍ക്കാരും ഉള്‍പ്പെടുന്നുവെന്നും അസദ് ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക