|    Jun 21 Thu, 2018 4:40 am
FLASH NEWS

പരസ്യബോര്‍ഡ് മറിഞ്ഞുവീണ് രണ്ടു കാലുകള്‍ക്കും പരിക്ക്

Published : 30th January 2017 | Posted By: fsq

 

കാക്കനാട്: ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണ് രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തൃക്കാക്കര മാനാത്ത് തോപ്പില്‍ എം എസ് അബ്ദുള്‍ സലാം(48) കാക്കനാടു നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ കെബിപിഎസ് ഗേറ്റിനു മുന്‍വശം റോഡിലാണ് അപകടം. കലക്ടറേറ്റ് കാംപസിന്റെ മതിലില്‍ വച്ചിരുന്ന ജിംനേഷ്യം സെന്ററിന്റെ പരസ്യ ബോര്‍ഡാണ് മറിഞ്ഞു വീണ് അബ്ദുള്‍ സലാമിന് പരിക്ക് പറ്റിയത്.  കയറ്റിറക്ക് തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അബ്ദുള്‍സലാമിനെ ആശുപത്രിയില്‍ എത്തിച്ചത്. വലുതു കാല്‍മുട്ടിനു താഴെ എല്ലുകള്‍ ഒടിഞ്ഞ നിലയിലും ഇടതുകാല്‍ മുട്ടിന്റെ ജോയിന്റ് ഗുരുതര അവസ്ഥയിലുമായി. വലതുകാല്‍ പ്ലാസ്റ്റിട്ടിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞ് ഇടതുകാല്‍മുട്ട് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അബ്ദുള്‍സലാമിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇരുകാലുകളും ഗുരുതരാവസ്ഥയിലായതിനാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത വിധത്തിലാണ് അബ്ദുള്‍ സലാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss