|    May 26 Sat, 2018 12:00 pm
FLASH NEWS

പരസ്യബോര്‍ഡുകളാല്‍ മുഖംമറച്ച്മുക്കം എസ്‌കെ പാര്‍ക്ക്

Published : 12th November 2016 | Posted By: SMR

മുക്കം: നാടന്‍ പ്രേമമെന്ന നോവലിലൂടെ സാംസ്‌ക്കാരിക മുക്കത്തിന്റെ പുരാവൃത്തമെഴുതിയ ദേശത്തിന്റെ കഥകാരന്‍ എസ് കെ പൊറ്റക്കാടിന്റെ സ്മാരകമായ മുക്കത്തെ എസ്‌കെ പാര്‍ക്കും എസ്‌കെയുടെ ഗ്രാനൈറ്റ് ശില്‍പവും അവഗണനയില്‍. പാര്‍ക്കിനെ മൂടികെട്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും പരസ്യബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. നല്ലനിലയില്‍ പരിപാലിക്കേണ്ട ഒരു സ്മാരകമാണ് സാംസ്‌കാരിക പാരമ്പര്യം ഏറെ കൊട്ടിഘോഷിക്കുന്ന മുക്കത്ത് ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നത്. നിന്ന് തിരിയാനിടമില്ലാതെ മുക്കത്തെത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരു സങ്കേതം എന്ന നിലയിലാണ് ഈ പാര്‍ക്ക് അധികൃതര്‍ സ്ഥാപിച്ചിരുന്നത്. നേരത്തെ ഇവിടെ പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ആ നിര്‍ദേശവും കാറ്റില്‍ പറത്തിയിരിക്കുകയാണ്. നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കാത്തത് പ്രതിഷേധത്തിന് കാരണമാവുന്നു. പാര്‍ക്കിന്റെ 3 ഭാഗത്തു കൂടിയും റോഡുകള്‍ ഉണ്ടെന്നിരിക്കേ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മറക്കുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അപകടങ്ങള്‍ക്കും വഴിവെക്കുന്നു. നഗരസഭയുടെ ശുചിത്വ പരിപാലന യജ്ഞം ഒന്നുംരണ്ടും ഘട്ടം നടത്തിയെന്ന് ഊറ്റം കൊള്ളുന്നവര്‍ ഈ പാര്‍ക്കും പരിസരവും ശുചീകരിക്കാന്‍ നടപടിയെടുക്കാത്തതാണ് ഏറെ വിചിത്രം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss