|    Sep 21 Thu, 2017 11:15 pm

പരസ്യപ്രചാരണം അവസാനിച്ചു; കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം

Published : 20th October 2016 | Posted By: SMR

ചിറയിന്‍കീഴ്: തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കിഴുവിലം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എം ജെ ആനന്ദും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീകണ്ഠന്‍ നായരും  ബിജെപി സ്ഥാനാര്‍ഥിയായി തോന്നയ്ക്കല്‍ രവിയുമാണ് മല്‍സരിക്കുന്നത്. പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് മുന്നണികളുടെ നേതൃത്വത്തില്‍ നടന്ന കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിരുന്നു. മൂന്ന് മണിക്ക് തുടങ്ങിയ കലാശക്കൊട്ട് അഞ്ച് മണിവരെ നടന്നു. ഇതുമൂലം ചിറയിന്‍കീഴ് ആറ്റിങ്ങല്‍ റോഡിലും ചിറയിന്‍കീഴ് കോരാണി റോഡിലും ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക