|    Apr 25 Tue, 2017 8:08 pm
FLASH NEWS

പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 1,100 കോടി രൂപ

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രണ്ടരവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1,100 കോടി രൂപയെന്ന് വിവരാവകാശരേഖ. രാംവീര്‍ സിങ് എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയ്ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ പദ്ധതിക്കായി ചെലവഴിച്ചതിന്റെ രണ്ടിരട്ടിയോളമാണ് ഈ തുക.
2014 ജൂണ്‍ ഒന്നു മുതല്‍ 2016 ആഗസ്ത് 31 വരെയുള്ള കണക്കുകളാണ് മന്ത്രാലയത്തില്‍ നിന്ന് ലഭ്യമായത്. ഈ കണക്കുകള്‍ പ്രകാരം ഒരു ദിവസത്തെ പരസ്യ ചെലവ് ഏകദേശം 1.4 കോടി രൂപയാണ്. ആകെ തുക 1,100 കോടിയും. മംഗള്‍യാന്‍ പദ്ധതിയുടെ ചെലവ് 450 കോടി രൂപയായിരുന്നു.ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നാണ് വിവിധ വകുപ്പുകളിലെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ വിവരം ലഭിച്ചത്.മോദിയെ മുഖ്യ കേന്ദ്രമാക്കി പ്രസിദ്ധീകരിച്ച പരസ്യങ്ങളാണ് ഇതെല്ലാം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day