|    Mar 27 Mon, 2017 4:18 pm
FLASH NEWS

പരസ്യങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയും: ശിവരാജ് സിങ്

Published : 18th May 2016 | Posted By: SMR

ഭോപാല്‍: സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കണമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
സ്ത്രീകളെ ചരക്കായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 10 ദിവസത്തിനകം രൂപംനല്‍കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇത്തരം പരസ്യങ്ങള്‍ നീക്കംചെയ്യാനുള്ള നിയമനിര്‍മാണം നടത്തുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. തന്റെ പ്രസംഗങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ക്കെതിരേ സംസാരിക്കുന്ന ചൗഹാന്‍ ഒരിക്കല്‍ സ്ത്രീയുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ഭോപാല്‍ നഗരത്തിലെ ഒരു പരസ്യ ബോര്‍ഡ് നീക്കംചെയ്തിരുന്നു. അടുത്തിടെ ഉജ്ജയിനില്‍ സിംഹസ്ത കുംഭമേളയോടനുബന്ധിച്ച് നടന്ന ‘ശരിയായ പാതയിലുള്ള ജീവിതം’ എന്ന അന്താരാഷ്ട്ര സമ്മേളനത്തിലെടുത്ത 51 ഇന പരിപാടികളുടെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day